വടകര ഗവൺമെന്റ് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വടകര സി എച്ച് സെന്റർ ബിൽഡിംഗ് ഫണ്ടിലേക്ക് ബഹ്റൈൻ ചാപ്റ്റർ വക ഫണ്ട് 3 ലക്ഷം രൂപ വടകര സി എച്ച് സെന്റർ ബഹ്റൈൻ ചാപ്റ്റർ പ്രസഡന്റ് മുസ്തഫ മയ്യന്നുർ ചെയർമാൻ പാറക്കൽ അബ്ദുല്ല M L A ക് കൈമാറി നേരത്തെ രണ്ടു ലക്ഷം രൂപ നൽകിയിരുന്നു
കൂടാതെ അര ലക്ഷം രൂപ ചിലവിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകിയിരുന്നു
പാറക്കൽ അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ഓകെ കുഞ്ഞബ്ദുല്ല മാസ്റ്റർ പദ്ധതി വിശദീകരിച്ചു. ഷംസുദ്ദീൻ വെളളികുളങ്ങര, റസാഖ് മുഴിക്കൽ, ലത്തീഫ് കെ യു, ഫൈസൽ കോട്ടപള്ളി എന്നിവർ പ്രസംഗിച്ചു. ഹുസൈൻ വടകര, ഇബ്റാഹീം, സൂപി ജീലാനി, കരീം നെല്ലൂർ, റഷീദ് ഒ പി, അൻവർ വടകര, ഖാസിം കൊട്ടപള്ളി മൊയ്‌തു തിരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു. വടകര സി എച്ച് സെന്റർ ജനറൽ സെക്രട്ടറി പി വി അബ്ദുറഹ്മാൻ മക്ക സ്വാഗതം പറഞ്ഞു
സെക്രട്ടറിമാരായ പി.എം. മുസ്തഫ മാസ്റ്റർ , പി കെ സി അഫ്സൽ എന്നിവർ സന്നിഹിതരായിരുന്നു, ട്രഷറർ പി.പി. ചെക്കൻ ഹാജി നന്ദി പറഞ്ഞു.