മനാമ: ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ജുഫൈറില്‍ നിന്ന് സനാബിസിലേക്ക് മാറ്റി സ്ഥാപിച്ചു. സനാബിസിലെ അല്‍ ഖൈര്‍ ടവറിലായിരിക്കും പുതിയ കാര്യാലയം പ്രവര്‍ത്തിക്കുക. ഇന്ന് നവംബര്‍ എട്ടിനാണ് പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആരോഗ്യ മന്ത്രാലത്തിന് കീഴിലുള്ള പ്രധാനപ്പെട്ട ഡിപാര്‍ട്ട്‌മെന്റുകളെല്ലാം പുതിയ ഓഫീസിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക. ജനങ്ങളുടെ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കുന്നതിനായി താഴെത്തെ നിലയില്‍ കസ്റ്റമര്‍ സര്‍വീസ് ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.