മനാമ: പുതിയ 16 ആശുപത്രികള്‍ക്ക് അംഗീകാരം നല്‍കി നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍എച്ച്ആര്‍എ). നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മറിയം അദ്ബി അല്‍ ജല്‍ഹ്മയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മൂന്ന് ആശുപത്രികളുടെ അപേക്ഷകള്‍ക്ക് കൂടി ഔദ്യോഗിക അംഗീകാരം നല്‍കാനുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഈ വര്‍ഷം അവസാനം പ്രസ്തുത ആശുപത്രികള്‍ക്ക് സമയം അനുവദിച്ചതായും എന്‍എച്ച്ആര്‍എ സിഇഒ വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന ബഹ്‌റൈന്‍ ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസയര്‍ഹിക്കുന്നതാണെന്ന് എന്‍എച്ച്ആര്‍എ സിഇഒ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണെന്നും മറിയം അദ്ബി അല്‍ ജല്‍ഹ്മ വ്യക്തമാക്കിയിട്ടുണ്ട്. 746 ഹെല്‍ത്ത് സെന്ററുകളാണ് 2019 വരെ ബഹ്‌റൈനില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
 
								 
															 
															 
															 
															 
															








