ന്യൂഡല്‍ഹി: ഇന്ത്യയില്‍ 45,903 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,53,657 ആയി ഉയര്‍ന്നു. ഇന്നലെ 490 കോവിഡ് മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 1,26,611 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്നലെ 48,405 പേര്‍ കൂടി വൈറസ് മുക്തരായി. 79,17,373 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. 5,09,673 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തില്‍ ഇന്നലെ 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
കേരളത്തില്‍ 6853 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയിട്ടുണ്ട്. രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നത് ആശ്വാസകരമാണ്. ഇന്ത്യയില്‍ മരണനിരക്കിലും ഗണ്യമായ കുറവാണ് സമീപ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.