മനാമ: ബഹ്‌റൈനില്‍ ഒറ്റപ്പെട്ട ചാറ്റല്‍ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നലെ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളില്‍ ചാറ്റല്‍ മഴ ലഭിച്ചിരുന്നു. സാധാരണയായി ഒക്ടോബറില്‍ ചെറിയ തോതില്‍ മഴ ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണം വിപരീതമായി മഴ ലഭിച്ചിരുന്നില്ല. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടുതല്‍ സൂര്യ പ്രകാശം ലഭ്യമായ ഒക്ടോബറിലൂടെയാണ് ഇത്തവണ ബഹ്‌റൈന്‍ കടന്നു പോയത്.
കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണ് ചാറ്റല്‍ മഴയെന്നാണ് നിഗമനം. നവംബര്‍ പകുതിയോടെ തണുപ്പ് ശക്തിയാര്‍ജിക്കുമെന്നാണ് കരുതുന്നത്. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ വിന്റര്‍ ക്യാപിംഗിന് ബഹ്‌റൈന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ബഹ്‌റൈനിലെത്തുന്ന സമയമാണ് ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലഘട്ടം. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഇത്തവണ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കും.