വിവാഹം രജിസ്റ്റർ ചെയ്യാത്ത പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് റദ്ദാക്കാൻ സാധ്യത; സുഷമ സ്വരാജ് രാജ്യസഭയിൽ ബില്ല് അവതരിപ്പിച്ചു

Indian Foreign Minister Sushma Swaraj speaks to reporters after authorities found the bodies of 38 Indian workers who were abducted by militants from the Mosul area three years ago, in New Delhi, India, Tuesday, March 20, 2018. Swaraj told lawmakers in Parliament on Tuesday that the bodies were recently found buried in a mound of earth near Badush, a village northwest of Mosul that Iraqi forces had taken back from the Islamic State group last July. Express Photo by Tashi Tobgyal New Delhi 200318

ഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നതിനുള്ള ബില്ല് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ അവതരിപ്പിച്ചു. പ്രവാസി ഇന്ത്യക്കാർ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ളിൽ ഇന്ത്യയിലോ പുറത്തോ രജിസ്റ്റർ ചെയ്യണം എന്നതാണ് ബില്ല്. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇന്ത്യക്ക് പുറത്തുള്ള എംബസികളിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും.

വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് റദ്ദാക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം സർക്കാരിന് ഉണ്ടാകും. ഇന്ത്യയിലെ കോടതികൾക്ക് പ്രവാസികളെ വെബ്സൈറ്റിൽ സമൻസ് പ്രസിദ്ധീകരിച്ച് വിളിച്ചു വരുത്തുന്നതിനുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തി. സ്ത്രീകൾക്കെതിരായ ചൂഷണം തടയുന്നതിന്റെ ഭാഗമായിട്ടാണ് പ്രവാസി വിവാഹങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം കൊണ്ടുവരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!