മനാമ: പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ വിയോഗത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ ഒരാഴ്ച്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാളെ തുടങ്ങി മൂന്ന് ദിവസം പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വിടവാങ്ങലിനെ തുടര്‍ന്ന് ദേശീയ പതാക ഒരാഴ്ച്ചത്തേക്ക് താഴ്ത്തി കെട്ടും. ഇന്ന് രാവിലെയോടെ അമേരിക്കയിലെ മയോ ക്ലിനിക് ആശുപത്രിയില്‍ വെച്ചാണ് പ്രധാനമന്ത്രി നിര്യാതനാവുന്നത്. ഖബറടക്കം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുകയെന്നാണ് ബഹ്‌റൈന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.