ഗ്ലോബല്‍ പ്രവാസി കൊണ്‍ഗ്രസ്സ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി രൂപികൃതമായി; നേതൃസ്ഥാനത്ത് ബേസില്‍ നെല്ലിമറ്റം

received_1265919937127558

മനാമ: വിവിധ വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് അനുഭാവികളായ പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റി നിലവില്‍ വന്നു. ഞായറാഴ്ച്ച സൂം മീറ്റിങ്ങിലൂടെ കൂടിയ യോഗം ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.

ബേസില്‍ നെല്ലിമറ്റം അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍, അഡ്വ.എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എ, കെ പി സി സി ജെനറല്‍ സെക്രട്ടറി അഡ്വ.മാത്യു കുഴൽനാടന്‍,  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആബിദ് അലി, ഐ ഒ സി കോഡിനേറ്റര്‍ അനുര മത്തായി, ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ, ശ്രീ എൽദോ ബാബു വട്ടക്കാവിൽ, ഇന്‍കാസ് ഖത്തര്‍ പ്രതിനിധി കെ വി ബോബന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

ജിബിന്‍ ജോഷി അറയ്ക്കൽ യോഗം നിയന്ത്രിച്ചു. ജോബി കുര്യാക്കോസ് സ്വാഗതവും, മൈതീന്‍ പനക്കല്‍ നന്ദിയും അറിയിച്ചു. പ്രഥമ കമ്മറ്റിയുടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ താഴെപറയുന്നവരാണ്.

രക്ഷധികാരി: അഷ്‌റഫ് മുവാറ്റുപുഴ

പ്രസിഡന്റ്:
ബേസില്‍ നെല്ലിമറ്റം(ബഹ്റൈന്‍)

വൈസ് പ്രസിഡന്റ്:
1,ബോബിന്‍ ഫിലിപ്പ്(യു കെ)
2,അജീഷ് ചെറുവട്ടൂര്‍
(സൗദി അറേബ്യ)

ജനറല്‍ സെക്രട്ടറി:
ജോബി കുര്യാക്കോസ്
(യു എ ഇ)

ജോയിന്റ് സെക്രട്ടറി:
1,ബേസില്‍ ജോണ്‍(യുഎഇ)
2,റിഷാദ് മൊയ്തീന്‍(ഖത്തര്‍)
ട്രഷര്‍: മൈതീന്‍ പനക്കല്‍
( സൗദി അറേബ്യ)
ജോയിന്റ് ട്രഷര്‍: അജില്‍ ഇട്ടിയവര(യു എ ഇ)
ചാരിറ്റി വിങ് കണ്‍വീനര്‍:
ജാഫര്‍ ഖാന്‍(സൗദി അറേബ്യ)

ഐ റ്റി വിങ് കണ്‍വീനര്‍:
ജിബിന്‍ ജോഷി അറയ്ക്കൽ( യു എ ഇ)

എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍:
1,ജോമി ജോസ് കോട്ടൂര്‍,അയര്‍ലന്‍ഡ്
2, ജിബിന്‍ മാത്യു കദളിക്കാട്ടിൽ,ഖത്തര്‍
3,ജോബിന്‍ ജോസ്,കുവൈറ്റ്
4,ജിയോ ബേബി യു എ ഇ
5,ബിജു വര്‍ഗീസ്-യു കെ
6,ബേസില്‍ പോള്‍,കാനഡ
7,എല്‍ദോസ് മേച്ചേരി- സൗദി
8,ഐജി വര്‍ഗീസ്,ഒമാന്‍
9,സോണി ജോസഫ്
10,ടിനു ഡൊമനിക്-യു കെ
11,ബേസില്‍ മോനത്താഴത്ത് -യു കെ
12,ബിബിന്‍ നെല്ലിമറ്റത്തില്‍,കാനഡ
13,ജോബി ജോര്‍ജ്:സൗദി അറേബ്യ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!