bahrainvartha-official-logo
Search
Close this search box.

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്: എൽഡിഎഫ് 16, യുഡിഎഫ് 12, ആർ എം പി 1, സീറ്റൊന്നും ലഭിക്കാതെ ബി.ജെ.പി

ldf-udf-flag.jpg.image_.784.410-768x402

സംസ്ഥാനത്തെ 30 വാര്‍ഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തത് കൂടാതെ വയനാട് നെന്മേനി പഞ്ചായത്തിലെ ഭരണവും സ്വന്തമാക്കാനായി. 12 സീറ്റുകളിൽ യുഡിഎഫ് ജയിച്ചു. (കോൺഗ്രസ് -9, മുസ്ലിംലീഗ്- 2, കേരള കോൺഗ്രസ് എം- 1). അതേസമയം,നാല്  സിറ്റിംഗ് സീറ്റുകൾ യുഡിഎഫിന് നഷ്ടമായി. തെരഞ്ഞെടുപ്പ് നടന്ന 30 സീറ്റിൽ 11 എണ്ണമായിരുന്നു യു ഡി എഫിന്. ഒഞ്ചിയത്ത് ആര്‍.എം.പി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചില്ല.

കോഴിക്കോട് ഉപതെരഞ്ഞെടുപ്പില്‍ ഒഞ്ചിയം അഞ്ചാം വാര്‍ഡില്‍ ആര്‍.എം.പിയുടെ പി ശ്രീജിത്താണ് വിജയിച്ചത്. 308 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ആര്‍.എം.പി തോല്‍പിച്ചത്.

കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി കാവുമ്പായി വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി പി മാധവനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ രാജന്‍ 245 വോട്ടിന് തോല്‍പ്പിച്ചു. കല്യാശ്ശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ വാര്‍സിൽ  എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹനന്‍ 639 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രമോദിനെ തോല്‍പ്പിച്ചു. കീഴല്ലൂര്‍ പഞ്ചായത്ത് എളംമ്പാറ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.കെ കാര്‍ത്തികേയന്‍ 269 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം പ്രേമരാജനെയാണ് തോല്‍പിച്ചത്.

കൊച്ചി കോര്‍പറേഷന്‍ വൈറ്റില ജനത 52 ഡിവിഷനില്‍ ഇടതുമുന്നണിക്ക് അട്ടിമറി വിജയം. യു.ഡി.എഫ് സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബൈജു തോട്ടാളി വിജയിച്ചത് 58 വോട്ടിനാണ്.
പാലക്കാട് നഗരസഭയിലെ രണ്ടാം വാര്‍ഡായ കല്‍പ്പാത്തിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എസ് വിബിന്‍ 421 വോട്ടുകള്‍ക്ക് വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ശാന്തകുമാരന്‍ രണ്ടാം സ്ഥാനത്ത്. പാലക്കാട് നഗരസഭയിലെ അവിശ്വാസപ്രമേയ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരവണന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
അഗളി പഞ്ചായത്ത് പാക്കുളം നാലാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. 14 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയറാം വിജയിച്ചത്.
പാലക്കാട് ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും രണ്ടുവിധം സീറ്റുകള്‍ ലഭിച്ചു. ആകെ നാല് സീറ്റുകളില്‍ ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
മലപ്പുറം കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഹിന 40 വോട്ടിന് വിജയിച്ചു. പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ഡിവിഷനില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.ഒ.ബാബുരാജ് ജയിച്ചു. ഇതോടെ യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണനഷ്ടമായി.
ആലപ്പുഴ കരുവാറ്റ പഞ്ചായത്ത് നാരായണ വിലാസം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് പ്രതിനിധി സുകുമാരിയമ്മ 102 വോട്ടുകള്‍ക്ക് വിജയിച്ചു.

ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് വിമതന്‍ ബി മെഹബൂബാണ് വിജയിച്ചത്. കായംകുളം നഗരസഭാ 12ആം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി 424 വോട്ടുകള്‍ക്ക് സുഷമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കൈനകരി പഞ്ചായത്ത് ഭജനമഠം വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി. 105 വോട്ടുകള്‍ക്ക് ബീന വിനോദ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!