മനാമ: സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന മീലാദ് കാമ്പയിനിനോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരുക്കിയ രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി.
‘ഒരു ജീവനായ്, ഒരു തുള്ളി രക്തം’ എന്ന സന്ദേശവുമായി രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒരു മണി വരെ നിരവധി പേർ രക്തം ദാനം ചെയ്തു. രക്ത ദാദാക്കൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
എസ് കെ എസ് എസ് എഫ് – വിഖായ പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി. സമസ്ത ബഹ്റൈൻ നേതാക്കളായ സയ്യിദ് യാസർ ജിഫ്രി, ഖാസിം റഹ് മാനി, ശറഫുദ്ദീൻ മാരായമംഗലം, അശ്റഫ് കാട്ടിൽ പീടിക, ഇസ്മായിൽ പയ്യന്നൂർ, ഹംസ അൻവരി മോളൂർ, സക്കരിയ ദാരിമി തുടങ്ങിയവരും സാമൂഹ്യ പ്രവർത്തന മേഖലയിലെ സംഘടനാ പ്രതിനിധികളായ OK കാസിം(KMCC), കരീം കുളമുള്ളതിൽ (KMCC)
സുബൈർ കണ്ണൂർ (ബഹ്റൈൻ പ്രവാസി മിഷൻ ) നൗശാദ് പൂനൂർ (പ്രതിഭ), നിസാർ കൊല്ലം (KPA) .,KT സലീം (ICRF) ,സിയാദ് ഏലംകുളം (മൈത്രി ) മനോജ് വടകര (സോഷ്യൽ വർക്കർ),ഫ്രാൻസിസ് കൈതാനം ( മെഡ് ഹെൽപ് ) , ഹാരിസ് പയങ്ങാടി (മെഡ് ഹെൽപ്) ,ഗഫൂർ കൈപ്പമംഗലം (മെഡ് ഹെൽപ് ). ബിനു കുന്നന്താനം (OICC), ബഷീർ അമ്പലായി(IOC). എന്നീ സാമൂഹ്യ പ്രവർത്തകരും, സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ നേതാക്കൾ, SKSSF വിഖായ പ്രവർത്തകർ തുടങ്ങി
ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
കാരുണ്യ പ്രവർത്തന മേഖലയിൽ കോവിഡ് കാലത്ത് ഒരു പാട് പ്രവർത്തനങ്ങൾക്ക് എസ് കെ എസ് എസ് എഫ് ബഹ്റൈൻ വിഖായ ടീം നേതൃത്വം നൽകിയിരുന്നു. സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു