ത്രിരാഷ്ട്ര ഉച്ചകോടിക്ക് ശേഷം ഹമദ് രാജാവ് ബഹ്‌റൈനില്‍ തിരികെയെത്തി

KING-HAMAD

മനാമ: ത്രിരാഷ്ട്ര ഉച്ചകോടിക്ക് ശേഷം രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ബഹ്‌റൈനില്‍ തിരികെയെത്തി. യുഎഇ, ജോര്‍ദ്ദാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത നിര്‍ണായക കൂടിക്കാഴ്ച്ചയ്ക്കായിട്ടാണ് രാജാവ് അബുദാബി സന്ദര്‍ശിച്ചത്. ബഹ്റൈനെ പ്രതിനിധീകരിച്ച് രാജാവ് ഹിസ് റോയല്‍ ഹൈനസ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, യുഎഇയെ പ്രതിനിധീകരിച്ച് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ജോര്‍ഡനെ പ്രതിനിധീകരിച്ച് രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

ഫലസ്തീന്‍ പ്രശ്നത്തില്‍ രമ്യമായ പരിഹാര നടപടികള്‍ കൈക്കോള്ളുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കാനും ഉച്ചകോടി തീരുമാനിച്ചിരുന്നു. 1967ലെ അതിര്‍ത്തികള്‍ അംഗീകരിച്ച് കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്ന സാധ്യകളെ യോഗം വിശകലനം ചെയ്തിട്ടുണ്ട്.അറബ് മേഖലയിലെ ഭക്ഷ്യസുരക്ഷ, കോവിഡ് പ്രതിരോധ നടപടികള്‍ തുടങ്ങിയവയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ആരോഗ്യ സുരക്ഷാ രംഗത്തും ഭക്ഷസുരക്ഷ ഉറപ്പുവരുത്തുന്നതിലും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്പര സഹകരണത്തോടെ ഒന്നിച്ച് നില്‍ക്കാന്‍ മൂന്ന് രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!