മനാമ: തൊഴിലാളികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് വിമണ്‍ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈന്‍ (ഡബ്ല്യു.ഐ.എസ്.ബി). തൊഴിലാളികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്താണ് ഡബ്ല്യുഐസിബി ദീപാവലി ആഘോഷം ഗംഭീരമാക്കിയത്. ‘ഗിഫ്റ്റ് ഫോര്‍ സംവണ്‍ സെപ്ഷ്യല്‍’ എന്ന തലക്കെട്ടില്‍ മെഗാമാര്‍ട്ട് ബഹ്‌റൈന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തെ തുടര്‍ന്ന് നേരത്തെ നടത്തേ്ണ്ടിയിരുന്ന പരിപാടി മാറ്റിവെക്കുകയായിരുന്നു. ഭാവിയില്‍ ഇത്തരം പ്രവൃത്തികള്‍ കൂടുതല്‍ ശക്തമാക്കാനാണ് ഡബ്ല്യുഐഎസ്ബിയുടെ തീരുമാനമെന്ന് സംഘടനയുടെ സ്ഥാപക സുമിത്ര പ്രവീൺ വ്യക്തമാക്കി.