മനാമ: ഡിപോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ യുവതികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം. കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണോ ഡിപോര്‍ട്ടേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരിക്കും സംഘം അന്വേഷിക്കുക. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
റസിഡന്‍സി നിയവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തിയവരെ പാര്‍പ്പിക്കുന്ന സെന്ററുകളാണ് ഡിപോര്‍ട്ടേഷന്‍ കേന്ദ്രങ്ങള്‍. ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ അതീവ ശ്രദ്ധയുള്ള കേന്ദ്രത്തില്‍ കോവിഡ് എത്തിയത് എങ്ങെനെയെന്ന് വ്യക്തമല്ല. കോവിഡ് സ്ഥിരീകരിച്ചവർക്ക് മതിയായ ചികിത്സ ലഭിക്കും. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
HE Interior Minister ordered the formation of an investigation committee to probe the level of commitment of precautionary measures after the infection of some females at the deportation centre with COVID-19.
— Ministry of Interior (@moi_bahrain) November 23, 2020