മനാമ: ബഹ്‌റൈന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഹിസ് ഹൈനസ് ശൈഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി. ബഹ്റൈന്റെ എക്കാലത്തെയും മികച്ച പ്രധാനമന്ത്രിയായിരുന്ന ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി നേരിട്ട് അനുശോചനം അറിയിച്ചു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തമാക്കുന്നതിന് അദ്ദേഹം മുന്‍കൈ എടുത്തിരുന്നതായി ഡോ. എസ് ജയശങ്കര്‍ ഓര്‍മ്മിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയെ കൂടാതെ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുള്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സഹാനി സന്നിഹിതനായിരുന്നു. ഇന്ത്യയുമായി പരസ്പര സഹകരണത്തോടെ കൂടുതല്‍ മേഖലകളില്‍ ബന്ധം സ്ഥാപിക്കുമെന്ന് ഡാ. അബ്ദുള്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സഹാനി വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈന്റെ വികസന കുതിപ്പിന് ആശംസകളറിയച്ച ഇന്ത്യന്‍ സര്‍ക്കാരിന് നന്ദിയറിയിക്കുന്നതായി ഹിസ് ഹൈനസ് ശൈഖ് അലി പറഞ്ഞു.