മനാമ: ബുദയ്യയിലെ ബനീജംറയില്‍ മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ മാന്‍ഹോളില്‍ അകപ്പെട്ട മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മൂവരുടെ മരണത്തിനിടയാക്കിയത് മാന്‍ ഹോളില്‍ നിന്നുയര്‍ന്ന വിഷവാതകമാണെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പബ്ലിക് പ്രോസിക്യൂഷനെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാന്‍ഹോളില്‍ നിന്നുയര്‍ന്ന വിഷവാതകം തൊഴിലാളികള്‍ ശ്വസിച്ചതോടെ ഇവരുടെ രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. ശ്വാസ തടസം കൂടി നേരിട്ടതോടെയാണ് മരണം സംഭവിച്ചത്. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബഹ്‌റൈനെ ഞെട്ടിച്ച ദുരന്തുണ്ടാകുന്നത്. ദേബാശിഷ് സാഹൂ, രാകേഷ് കുമാര്‍ യാദവ്, മുഹമ്മദ് തൗസീഫ് ഖാന്‍ എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. നാല് ഫയര്‍ എഞ്ചിനുകളും 18 സിവില്‍ ഡിഫെന്‍സ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.