മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് അത്യാധുനിക സജ്ജീകരണങ്ങളുള്ള പുതിയ ‘എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍’ (എടിസി). ഈ വര്‍ഷം അവസാനത്തോടെ പുതിയ ‘എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍’ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ട്രോന്‍സ്‌പോര്‍ട്ടേഷനന്‍ ആന്റ് ടെലികമ്യൂണിക്കേഷന്‍ മന്ത്രി കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അദ്ദേഹം പുതിയ ‘എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററിന്റെ’ നിര്‍മ്മാണ് പുരോഗതി വിലയിരുത്തിയിട്ടുണ്ട്.
‘എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍’ ലോകത്തിലെ ഏറ്റവും മികച്ച ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ തന്നെ മികച്ച എടിസിയായിരിക്കും ബഹ്‌റൈനില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്. 3,120 സ്‌ക്വയര്‍ മീറ്ററിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.