ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ കോവിഡ് മുക്തരായത് 87,18,517 പേര്‍ കേന്ദ്ര കുടുംബ ക്ഷേമ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്. ഇന്നലെ മാത്രം 39,379 പേര്‍ സുഖം പ്രാപിച്ചു. സമീപ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നലെ പ്രതിദിന രോഗമുക്തി നിരക്ക് കുറവാണ്. നിലവില്‍ 4,55,555 പേരാണ് ചികിത്സയില്‍ തുടരുന്നത്.
ഇന്നലെ 43,082 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 93,09,788 ആയി ഉയര്‍ന്നു. ഡല്‍ഹി, കര്‍ണാടക, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണ്.
കേരളത്തില്‍ ഇന്നലെ 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.