മനാമ: ബഹ്‌റൈനിലെ സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് സജീവ സാന്നിധ്യമായ ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ, വെള്ളിയാഴ്ച്ച (നവംബർ 27) നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് ക്യാമ്പ് നടക്കുക. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 3412 5135 (അൻസാർ), 6637 1305 (റിഷിൻ), 3692 3467 (ലിജോ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.