മനാമ: റോയല്‍ നേവിയുടെ അല്‍ സുബാറ പടക്കപ്പല്‍ ബഹ്‌റൈനിലെത്തി. ബ്രിട്ടനില്‍ നിര്‍മ്മിച്ച പടക്കപ്പല്‍ വിവിധ രാജ്യങ്ങള്‍ താണ്ടിയാണ് ബഹ്‌റൈനിലെത്തിച്ചേര്‍ന്നത്. നിരീക്ഷണ യുദ്ധക്കപ്പല്‍ അല്‍ സുബാറ എത്തുന്നതോടെ ബഹ്‌റൈന്‍ റോയല്‍ നേവി കൂടുതല്‍ ശക്തമാകും. അല്‍ സുബാറയ്ക്ക് നല്‍കിയ തുറമുഖത്ത് നല്‍കിയ സ്വീകരണത്തില്‍ ബഹ്‌റൈന്‍ റോയല്‍ നേവി കമാന്‍ഡര്‍ അഡ്മിറല്‍ മുഹമ്മദ് യൂസുഫ് അല്‍ അസം നേതൃത്വം വഹിച്ചു.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, ബി.ഡി.എഫ് കമാന്‍ഡര്‍ ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫ എന്നിവര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സ്വാധീനമായി ഇനി അല്‍ സുബാറ മാറും. അത്യാധുനിക സജ്ജീകരണങ്ങളുള്ള അല്‍ സുബാറ പ്രതികൂല കാലാവസ്ഥയിലും സമുദ്ര നിരീക്ഷണത്തിന് കഴിയവുള്ള പടക്കപ്പലാണ്. ബ്രിട്ടനിലാണ് അല്‍ സുബാറയുടെ നിര്‍മ്മാണം പൂര്‍ണമായും നിര്‍വ്വഹിച്ചത്.
ശത്രുക്കളുടെ സാന്നിധ്യം ഏറെ ദുരത്ത് നിന്ന് തന്നെ കണ്ടെത്തുന്നതിന് സുബാറയ്ക്ക് കഴിയും. ഗള്‍ഫ് മേഖലയില്‍ തന്നെ ഇത്രയധികം ആധുനിക സജ്ജീകരണങ്ങളുള്ള നിരീക്ഷണ കപ്പല്‍ അപൂര്‍വ്വമാണ്.