മനാമ: കോവിഡ്-19 വ്യാപനത്തിന് പിന്നാലെ പ്രതിസന്ധിയിലായ പ്രവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്ത് സതേണ്‍ ഗവര്‍ണറേറ്റ്. ‘ഫീനാ ഖൈര്‍’ ക്യാംപെയ്‌ന്റെ തുടര്‍ച്ചയായിട്ടായിരുന്നു പരിപാടി. അര്‍ഹരായ സതേണ്‍ ഗവര്‍ണറേറ്റിലെ പ്രവാസികള്‍ക്ക് മാത്രമാണ് ഭക്ഷ്യവിതരണം നടത്തിയത്. നേരത്തെ ബഹ്‌റൈനിലുടനീളം പ്രതിസന്ധിയാലയവര്‍ക്ക് ഫീനാ ഖൈര്‍ പദ്ധതിയിലൂടെ സഹാമെത്തിച്ചിരുന്നു.
ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ കീഴിലുള്ള ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനാണ് ഫീനാ ഖൈര്‍ പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കി വരുന്നത്. ആഭ്യന്തര മന്ത്രാലവും വിവിധ ഗവണര്‍റേറ്റുകളും സന്നദ്ധ പ്രവര്‍ത്തകരും ഫീനാ ഖൈര്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ സഹകരിക്കുന്നുണ്ട്. കോവിഡ് കാരണം പ്രതിസന്ധിലായവര്‍ക്കാണ് പ്രധാനമായും പദ്ധതിയുടെ ആനുകൂല്യമെത്തിക്കുന്നത്.