മനാമ: മൈത്രി സോഷ്യൽ അസോസിയേഷനും, അൽ ഹിലാൽ ഹോസ്പിറ്റൽ മനാമയുമായി ചേർന്ന് 15 ദിവസം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ സംഘടിപ്പിക്കുന്നു. ഡിസംബർ 1 ന് മുതൽ 15 വരെ നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പ്, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സാധാരണ രീതിയിൽ സംഘടനകൾ സംഘടിപ്പിച്ചിരുന്ന മെഡിക്കൽ ക്യാമ്പുകളൊന്നും നടക്കാത്ത സാഹചര്യം കണക്കിലെടുത്താണ്, ഇത്തരമൊരു മെഗാ മെഡിക്കൽ ക്യാമ്പ് നടത്താൻ മൈത്രി തീരുമാനിച്ചതെന്നും പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രോഗ്രാം കമ്മറ്റി കൺവീനർ നൗഷാദ് മഞ്ഞപ്പാറയും, ജോ. സെക്രട്ടറി സക്കീർ ഹുസൈനും അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ വിളിക്കുക: 34343410,38207050,33906265