മനാമ: ബഹ്‌റൈനില്‍ ചാറ്റല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നിരത്തില്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പോലീസിന്റെ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്നിലോടുന്ന വാഹനങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിക്കണം. സ്പീഡ് ലൈനുകള്‍ പാലിച്ച് വേഗത പരിധി നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമെ നിരത്തിലിറങ്ങാവുവെന്ന് ട്രാഫിക് പൊലീസ് അറിയിച്ചിട്ടുണ്ട്.
നേരത്തെ ബഹ്‌റൈനില്‍ മഴ തുടരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇനി വരുന്ന അഞ്ച് ദിവസങ്ങളില്‍ കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാന മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ മഴ ശക്തമാവുകയാണെങ്കില്‍ തണുപ്പ് നേരത്തെയെത്താനും സാധ്യതയുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ബഹ്റൈനില്‍ ഏറ്റവും താപനില കുറഞ്ഞ മാസങ്ങള്‍.
Traffic calls upon drivers to be cautious beccause of the rain by staying on their lanes, following the speed limits and keeping the safety distance between vehicles for their safety.
— Ministry of Interior (@moi_bahrain) November 28, 2020