മനാമ: “കേരളപ്പിറവിയുടെ പത്തു നാളുകൾ” എന്ന പേരിൽ മലർവാടി മുഹറഖ് ഘടകം സംഘടിപ്പിച്ച ചിത്ര രചന കുട്ടികൾക്ക് പുതിയ അനുഭവമായി. മലർവാടി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വരച്ച ചിത്രങ്ങൾ കേരള സംസ്കാരവും, കലയും ജീവിതവും, വികസനവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. അമ്പതോളം കുട്ടികൾ പങ്കെടുത്ത ചിത്രരചനയിലൂടെ 80 തിൽ അധികം ചിത്രങ്ങൾ വരച്ചി ടുകയാണ്ടയി. ഏറ്റവും കൂടുതൽ ചിത്രങ്ങൾ വരച്ചു കൊണ്ട് ഹെന ഖദീജ, ഫാത്തിമ നഹല, അലിസ റമീസ്, മർവ ഫാത്തിമ, ദിയ പ്രമോദ്, ദിശ പ്രമോദ്, ലിവ അരുൺ എന്നിവർശ്രദ്ധേയരായി. വരകൾ കൊണ്ടും വർണങ്ങൾ കൊണ്ടും കേരള പ്പിറവി ആഘോഷം വർണാഭമാക്കിയ മലർവാടി കൂട്ടുകാരയും കൂട്ടുകാരികളെയും മലർവാടി കോർഡിനേറ്റർമാരായ സാജിദ് അലി ചേ ന്നമംഗല്ലൂർ, സമീറ നൗഷാദ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.
