കടൽ കടന്ന് മസാലിയുടെ രുചിപ്പെരുമ ഇനി ബഹ്റൈനിലും; നാളെ മുതൽ പ്രവർത്തനമാരംഭിക്കും

Screenshot_20201201_181239

മനാമ: സ്വാദൂറും രുചി വൈവിധ്യങ്ങളുമായി മസാലി റെസ്റ്റോറൻ്റ് ബഹ്‌റൈനില്‍ നാളെ (ഡിസംബര്‍ രണ്ട്) മുതൽ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. മനാമ ഗോള്‍ഡ് സിറ്റിക്ക് സമീപമാണ് മസാലി പ്രവര്‍ത്തിക്കുന്നത്. അറബിക്, ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍ തുടങ്ങിയ വ്യത്യസ്ത രുചി ഭേദങ്ങളാണ് മസാലിയുടെ പ്രത്യേകത. ഇതോടൊപ്പം മലയാള തനിമയാര്‍ന്ന വെജിറ്റേറിയന്‍ – നോണ്‍ വെജ് വിഭവങ്ങളും കൊതിയൂറും നാടന്‍ വിഭവങ്ങളും ലഭ്യമാണ്.

ചിക്കന്‍, മട്ടൻ, ബീഫ്, മത്സ്യം എന്നിവ ഉപയോഗിച്ചുള്ള പ്രശസ്തമായ വിഭവങ്ങളും മസാലിയുടെ രുചി ഭേദങ്ങളെ സമൃദ്ധമാക്കുന്നു.
കേരളത്തിനകത്തും പുറത്തും രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടല്‍ ഗ്രൂപ്പാണ് മസാലി. മസാലി ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ ആദ്യ സംരഭമാണിത്. ഡെലിവറിയും കാറ്ററിംഗ് ഓര്‍ഡറുകളും സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. ഡെലിവറി ഓഡറുകള്‍ക്കും വിവരങ്ങള്‍ക്കും 17344111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!