മനാമ: മൈത്രി സോഷ്യൽ അസ്സോസിയേഷനും അൽഹിലാൽ ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം സാമുഹ്യ പ്രവർത്തകൻ നജീബ് കടലായി നിർവ്വഹിച്ചു. ക്യാമ്പ് കൺവീനർ നൗഷാദ് മഞ്ഞപ്പാറയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ലിജോയി മുഖ്യപ്രഭാഷണം നടത്തി. സിയാദ് ഏഴംകുളം, നൗഷാദ് അടൂർ, സക്കീർ ഹുസൈൻ, അബ്ദുൽ വഹാബ്, സുനിൽ ബാബു, അനസ് റഹീം, സാമൂഹിക പ്രവർത്തകൻ അൻവർ ശൂരനാട് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. റിയാസ് വിഴിഞ്ഞം ഷാജഹാൻ, ഷിജു ഏഴം കുളം തുടങ്ങിയവർ പങ്കെടുത്തു .പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാനായി നിരവധി പേർ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 34343410, 38207050, 33906265 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.