അബുദാബി ബിഗ് ടിക്കറ്റിന്‍റെ 12 മില്ല്യന്‍ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി വീണ്ടും പ്രവാസി മലയാളി. മലയാളിയായ ജോര്‍ജ് ജേക്കബാണ് കോടിപതിയായത്. മറ്റ് സമ്മാനങ്ങളെല്ലാം സ്വന്തമാക്കിയതും ഇന്ത്യക്കാരാണ്മെഡിക്കൽ എക്വിപ്മെന്റ് സെയിൽസ് എക്സിക്യൂട്ടീവായി 51 കാരനായ ജോർജ്ജ് ജേക്കബ്സ് ദുബായിലാണ് താമസിക്കുന്നത്. നവംബര്‍ 30ന് വാങ്ങിയ 069402 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ജോര്‍ജ് ജേക്കബ്ബിന് വിജയം നേടിക്കൊടുത്തത്. ഡിസംബര്‍ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223-ാം സീരീസ് നറുക്കെടുപ്പില്‍ ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ 20 മില്ല്യൺ ദിര്‍ഹമാണ് ഗ്രാന്റ് പ്രൈസ്.
