മനാമ: പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുന്നത് കൂടുതൽ എളുപ്പമാക്കാൻ ബഹ്റൈൻ ഫിനാൻസിങ് കമ്പനി (ബി.എഫ്.സി) പുതിയ മൊബൈൽ ആപും വെബ്സൈറ്റും പുറത്തിറക്കി. ശാഖയിൽ നേരിട്ടെത്താതെ ബി.എഫ്.സി സ്മാർട്ട് മണി ആപ് വഴിയോ വെബ്സൈറ്റിലൂടെയോ കെ.വൈ.സി നടപടികൾ അനായാസേന പൂർത്തീകരിക്കാൻ കഴിയും. പുതിയ ബെനിഫിഷറികളെ ഒ.ടി.പി ഓതൻറിക്കേഷനിലൂടെ ചേർക്കാനും സാധിക്കുന്ന അവസരമാണ് ഇതോടെ ബഹ്റൈനിലെ ആദ്യ മണി എക്സ്ചേഞ്ച് സ്ഥാപനമായ ബി എഫ് സി ഒരുക്കുന്നത്.
ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ ലോഗ് ഇൻ, ഓട്ടോമേറ്റഡ് റേറ്റ് അലർട്ട്, മികച്ച സുരക്ഷ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ മാറ്റങ്ങളുടെ തുടക്കമാണ് ഇതെന്ന് ജനറൽ മാനേജർ ദീപക് നായർ പറഞ്ഞു. ബഹ്റൈനിൽ എല്ലാവർക്കും ചിരപരിചിതമാണ് ബി.എഫ്.സിയുടെ സ്മാർട്ട് മണി. കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തി മൊബൈൽ മണി ട്രാൻസ്ഫർ എളുപ്പമാക്കാൻ സാധിച്ചതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 150ൽ അധികം രാജ്യങ്ങളിലേക്ക് ബി.എഫ്.സി സ്മാർട്ട് മണി വഴി പണമയക്കാൻ സാധിക്കും.