മനാമ: നിരോധിത വലകൾ ഉപയോഗിച്ച് അനധികൃതമായി ചെമ്മീൻ പിടിച്ച രണ്ട് പേരെ ബഹ്റൈൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. റാസ് അബുജർജൂർ ഭാഗത്ത് നിന്നും അനധികൃതമായി പിടിച്ച 235 കിലോഗ്രാമോളം വരുന്ന ചെമ്മീനുമായാണ് 50, 34 വയസുള്ള രണ്ട് പേർ പിടിയിലായത്. അഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ പബ്ബിക് പ്രോസിക്യൂഷന് കൈമാറി.
