മനാമ: 26 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊയിലാണ്ടി സ്വദേശി നെടുവെയിൽകുനി കുഞ്ഞബ്ദുള്ളക്ക് മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ യാത്രയയപ്പ് നൽകി. 1994 ൽ ബഹ്റൈനിലെത്തിയ കുഞ്ഞബ്ദുള്ള ആദ്യ നാല് വർഷത്തോളം സാധാരണക്കാരനായ പ്രവാസി തൊഴിലാളിയായി ജീവിതം നയിക്കുകയും പിന്നീട് ഹോട്ടൽ മേഖലയിലും കടന്നാണ് സെൻട്രൽ മാർക്കറ്റിലെ വ്യാപാര കുടുംബത്തിലെത്തുന്നത്. 18 വർഷത്തോളം സെൻട്രൽ മാർക്കറ്റുമായി ഇടകലർന്ന പ്രവാസ ജീവിതം നയിച്ച കുഞ്ഞബ്ദുള്ളയെ മാർക്കറ്റിലെ മലയാളി അസോസിയേഷൻ ആദരിച്ചു. ഭാരവാഹികളായ അഷ്ക്കർ പൂഴിത്തല, സുമേഷ്, റഫീഖ്, നൗഷാദ് എന്നിവർ സന്നിതരായിരുന്നു.
ഭാര്യ: ഷരീഫ, മക്കൾ: ജംഷീറ, അൻസില