മനാമ: ബഹ്റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിലെ ഫോർമുല 2 വേദിയിൽ ഇന്ത്യൻ ദേശീയഗാനം ഉയർന്നതിനും ലോകം ഇന്നലെ സാക്ഷിയായി. സാഖിർ ഗ്രാൻ്റ് പ്രിക്സിലെ ഫോർമുല 2 ഫൈനൽ റേസിൽ ഇന്ത്യക്കാരനായ ജഹാൻ ദരുവാല റയോ റേസിംഗിനായി വിജയത്തേരണിഞ്ഞപ്പോൾ പിറന്നത് പുതുചരിത്രമായിരുന്നു. ആദ്യമായാണ് ഇന്ത്യയിൽ നിന്നും താരം ഫോർമുല 2 റേസ് വിജയിക്കുന്നത്.
The perfect way to finish your rookie season 👏
Congratulations on your first #F2 win, @DaruvalaJehan 🎉#SakhirGP 🇧🇭 #F2 pic.twitter.com/MlY3HmDheA
— Formula 2 (@Formula2) December 6, 2020
ലോകതാരം മൈക്കിൾ ഷുമാക്കറുടെ മകനും ഈ വർഷത്തെ F2 ലോക ചാമ്പ്യനുമായയ മിക് ഷുമാക്കറോടും ഡാനിയൽ ടിക്ടത്തോടും തുടക്കം മുതൽ നടത്തിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് 22 കാരനായ മുംബൈക്കാരൻ ചരിത്രം രചിച്ചത്. അവസാന ലാപിലേക്കടുത്തതും മറ്റ് രണ്ട് പേരും ഏറെ പിന്തള്ളപ്പെട്ടിരുന്നു. ജപ്പാൻ താരം യുകി സുനോഡയാണ് റേസിൽ രണ്ടാമതെത്തിയത്.
Video: https://fb.watch/2daLypLdou/
പതിമൂന്നാം വയസു മുതൽ കാർട്ടിംഗ് കരിയർ ആരംഭിച്ച ദരുവാല ഫോർമുല റിനോൾട്ട് 2.0, യൂറോപ്യൻ ഫോർമുല3, FIA ഫോർമുല 3 എന്നിങ്ങനെ നിരവധി റേസിംഗ് ചാമ്പ്യൻഷിപ്പുകളിൽ പങ്കാളിയായിട്ടുണ്ട്. തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ ഫോർമുല 2 ലോക ചാമ്പ്യൻ വേദികളിൽ ശ്രദ്ധേയനായത്. ഈ വർഷത്തെ സീസണിലെ അവസാന റേസിൽ തന്നെ തൻ്റെയും രാജ്യത്തിൻ്റെ യും ആദ്യ വിജയം നേടാനയ ചരിത്ര മുഹൂർത്തത്തിനാണ് ഇന്നലെ ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ട് സാക്ഷിയായത്.
P1!!😀✅…Feels really good to end the season on a high..A big thank you to team💪🏼 and everyone who’s supported me throughout the season …See you next year😉 @FIA_F2 @CarlinRacing @_winway @pap_sc pic.twitter.com/pq280JPRmY
— Jehan Daruvala (@DaruvalaJehan) December 6, 2020