മനാമ: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ തിരുവന്തപുരം സ്വദേശി തുളസി, കഴിഞ്ഞമാസമാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ പതിനാലു വർഷത്തോളം ജോലി ചെയ്‌തിരുന്ന തുളസിക്ക് സ്വന്തമായി ഒരു വീടുപോലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുമ്പോൾ ഹൃദയസംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തിന്, മരുന്നുകളും ഹോപ്പ് എത്തിച്ചു നൽകാറുണ്ടായിരുന്നു.
ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോയ തുളസി കഴിഞ്ഞ മാസമാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ രണ്ട് മക്കളുടെ സ്‌കൂൾ പഠനവും, കുടുംബത്തിന്റെ നിത്യ ചിലവുകളും ബുദ്ധിമുട്ടിലാണെന്ന് മനസിലാക്കിയ ‘ഹോപ്പ് ബഹ്‌റൈൻ’ അദ്ദേഹത്തിൻ്റെ കുടുംബത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയായ RS 85,713.50 (എൺപത്തി അയ്യായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപ) ഹോപ്പിന്റെ പ്രതിനിധി ഗിരീഷ് ജി. പിള്ളൈ, കോ-ഓർഡിനേറ്റർ സിബിൻ സലീമിന് കൈമാറി. സഹായ തുക അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ അയച്ചു നൽകി. സഹകരിച്ച എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.