മനാമ: ഐ സി എഫ് ബഹ്റൈന്റെ സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങളിലെ മുഖ്യ ഇനമായ ‘ദാറുൽ ഖൈർ’ ഭവന നിർമ്മാണ പദ്ധതിയിലെ 65 ആം വീടിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തിലെ ആലക്കോട് കുട്ടാപറമ്പിൽ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് അലിക്കുഞ്ഞി ദാരിമി ചടങ്ങിന് നേതൃത്വം നൽകി. അശ്റഫ് സഖാഫി, യൂണിറ്റ് നേതാക്കളായ മുഹമ്മദ് അലി, അബ്ദുൽ ഖാദർ ഹാജി, ശുക്കൂർ, ഗൾഫ് പ്രതിനിധി ശിഹാബുദ്ദീൻ അബൂദാബി, അബ്ദുൽ അസീസ് കാശ്മീർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
