മനാമ: കോഴിക്കോടിന്റെ തനത് രുചി വൈവിധ്യങ്ങളുമായി ‘കോഴിക്കോട് ലൈവ് ‘ ഫാമിലി റസ്റ്റോറന്റ് നാളെ, ഡിസംബർ 9 ന് കാലത്ത് 11 മണിക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ അറിയിച്ചു. ഗുദൈബിയയിലെ ഇന്ത്യൻ ക്ലബ് റോഡിൽ സിറ്റി മാക്സ് ഫാഷന് സമീപമാണ് ‘കോഴിക്കോട് ലൈവ് ‘ പ്രവര്‍ത്തനമാരംഭിക്കുന്നത്. തലശേരി ബിരിയാണി, മലബാര്‍ സ്‌പെഷ്യല്‍ മട്ടൻ തല, പോത്തിൻ കാലും പത്തലും, പിടിക്കോഴി, പ്രത്യേക മലബാര്‍ വിഭവങ്ങള്‍ തുടങ്ങി കേരളത്തനിമയുടെ രുചിക്കൂട്ട് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ചൈനീസ് വിഭവങ്ങളും ഭക്ഷണപ്രിയര്‍ക്കായി കോഴിക്കോട് ലൈവിൽ ഒരുങ്ങുന്നുണ്ട്. ഒപ്പം തന്നെ മിതമായ നിരക്കിൽ നാടൻ ഭക്ഷണങ്ങൾ ലഭ്യമാക്കുന്ന ഗുലാൻ തട്ടുകടയും കോഴിക്കോട് ലൈവിൻ്റെ പ്രത്യേകതയാണ്.
തനി നാടൻ വിഭവങ്ങൾ ശരീരത്തിന് ഹാനികരമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് ഉപഭോക്താക്കളിലെത്തിക്കുമെന്ന് ഡയറക്ടർ ഡോക്ടർ മുഹമ്മദ് റഫീഖ് ബഹ്‌റൈന്‍ വാര്‍ത്തയോട് പറഞ്ഞു. കൂടാതെ ഏതൊരു ഉപഭോക്താവിനും നേരിട്ട് കാണാവുന്ന വിധത്തിൽ ക്രമീകരിച്ച ഓപ്പൺ കിച്ചണും കോഴിക്കോട് ലൈവ് റെസ്റ്റോറൻ്റിൻ്റെ മാത്രം പ്രത്യേകതയാകും. കലർപ്പില്ലാത്ത രുചിയോടെ ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ സുതാര്യത ഭക്ഷണ പ്രേമികൾക്ക് ഉറപ്പ് വരുത്തേണ്ടത് തങ്ങളുടെ കർത്തവ്യമായതിനാലാണിതെന്നും മാനേജ്മെൻറ് പ്രതിനിധികൾ വ്യക്തമാക്കി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോഴിക്കോട് ലൈവിന്റെ സെപ്ഷ്യല്‍ ബിരിയാണി ഓഫര്‍ വിലയ്ക്ക് ലഭ്യമാക്കുമെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.
ഹോം ഡെലിവറിക്കും കൂടുതൽ വിവരങ്ങൾക്കുമായി: 33844944 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.