മനാമ: സംയുക്ത വ്യോമസേനാ പരിശീലനം വിജയകരമായി പൂർത്തീകരിച്ച് ബഹ്റൈനും അമേരിക്കയും. അമേരിക്കന്‍ വ്യോമസേനയും ബഹ്റൈൻ റോയല്‍ എയര്‍ഫോഴ്സും സഹകരിച്ചായിരുന്നു പരിശീലനം. ഇരുരാജ്യത്തിൻ്റെയും സൈനിക ശക്തി മെച്ചപ്പെടുത്തുന്നതിനും അനുഭവ സമ്പത്ത് കൈമാറുന്നതിനുമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മേഖലയുടെ സുരക്ഷയും സമാധാനവുമായി ബന്ധപ്പെട്ട് ഇരുരാജ്യവും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനാണ് ഇത്തരമൊരു സംയുക്ത പരിശീലനം നടത്തിയത്. നിരവധി പരിശീലന മുറകൾ ഇരു രാജ്യങ്ങളുടെയും സേനകൾ പരസ്പരം കൈമാറി.
