റിഥം ഹൗസ് എൽ.എൻ.വി യുവജനോത്സവം: ഫൈനൽ മത്സരങ്ങൾ ഡിസംബർ 26 മുതൽ

LNV

മനാമ: മലയാള നാടക പ്രവർത്ത കരുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകളും [LNV] ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗും സംയുക്തമായി ലോകത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സംഘടിപ്പിച്ച റിഥം ഹൗസ് – എൽ എൻ വി ഓൺലൈൻ സ്കൂൾ യുവജനോത്സവം, പ്രാഥമിക തല മത്സരങ്ങൾ പൂർത്തിയായി.

ഒക്ടോബർ 18 ന് ശ്രീ. റസൂൽ പൂക്കുട്ടി, കവി ശ്രീ. വീരാൻ കുട്ടി, കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണപിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ച യുവജനോത്സവം എൽ.പി., യു.പി, ഹൈസ്കൂൾ, ഹയർ സക്കണ്ടറി വിഭാഗത്തിൽ, പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

മുപ്പതോളം വ്യക്തിഗത ഇനങ്ങൾ ഉൾപ്പെടുത്തിയ മത്സരത്തിൽ സർഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ മുപ്പതോളം മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

മാഹിയുൾപ്പെടെ കേരളത്തിൽ പതിനഞ്ച് സോണുകളിലും, ബഹ്‌റൈൻ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ ആറ് സോണുകളിലും മറ്റു രാജ്യങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി ഒരു സോണിലുമായി ആകെ ഇരുപത്തി രണ്ട് സോണുകളിൽ നിന്ന് 1600 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ആദ്യ ഘട്ട മത്സരങ്ങളിൽ വിജയിച്ച ഒന്നാം സ്ഥാനക്കാർ ജനുവരി ആദ്യ വാരം ആരംഭിക്കുന്ന ഗ്രാൻ്റ് ഫൈനലിൽ മത്സരിക്കും.

ഫൈനൽ മത്സരങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് തത്സമയം വിലയിരുത്തിയാകും വിജയികളെ നിർണയിക്കുക. മത്സര വിവരങ്ങളും വീഡിയകളും LNV ഫെയ്‌സ് ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും ലഭ്യമാണ്.

ബഹ്റൈൻ കേരളീയ സമാജം അംഗം പി എൻ മോഹൻ രാജ് ചെയർമാനും മലയാള നാടക ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് ജനറൽ കൺവീനറും ഗിരീഷ് കാരാടി കൺവീനറുമായ എഴുപതംഗ സംഘാടക സമിതിയാണ് യുവജനോത്സവത്തിന് നേതൃത്വം നൽകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!