ആടുജീവിതം കഥാനായകൻ നജീബിന് യാത്രയയപ്പ് നൽകി

WhatsApp Image 2020-12-15 at 1.10.07 PM
മനാമ: ബെന്യമിൻറ്റെ വിശ്വപ്രസിദ്ധ നോവൽ ആയ ആടുജീവിതത്തിൽ ജീവിക്കുന്ന കഥാപാത്രം നജീബിന്  ബഹ്‌റൈൻ ഇടതു മതനിരപേക്ഷ കൂട്ടായ്മ ആയ ” ഒന്നാണ് കേരളം ഒന്നാമതാണ് കേരളത്തിന്റെ ” ആഭിമുഖ്യത്തിൽ യാത്ര അയപ്പ് നൽകി . സൗദിയിലെ ദുരിതപൂർണമായ പ്രവാസത്തിനു ശേഷം ബഹ്‌റൈൻ പ്രവാസി ആയി തുടരുന്ന നജീം ലോക കേരള സഭ അംഗം കൂടിയാണ് . ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശി ആയ നജീം ശക്തനായ ഒരു ഇടതുപക്ഷ അനുഭാവി കൂടി ആണ് . നജീമിനെ പോലെ യുള്ളവരെ ലോക മലയാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി അംഗീകാരം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മാതൃകാ പൂർണം ആയ നടപടി ആണ് സ്വീകരിച്ചത് എന്ന് യോഗം ഉദ്ഘടനം ചെയ്ത സാമൂഹ്യ പ്രവർത്തകൻ കെ ടി സലിം ചൂണ്ടിക്കാട്ടി.

ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു കോവിഡു  മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ യാത്രയയപ്പു യോഗത്തിൽ പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗം ഡി സലിം അധ്യക്ഷൻ ആയിരുന്നു . സുബൈർ കണ്ണൂർ സ്വാഗതം ആശംസിച്ചു . ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , ഷാജി മുതല , കാസിം നന്തി ,ഫൈസൽ എഫ് എം ,പ്രതിഭ സെക്രട്ടറി ലിവിൻ  കുമാർ , പ്രദീപ് പതേരി , മൊയ്‌ദീൻ കുട്ടി പുളിക്കൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു . ഒന്നാണ് കേരളം കൂട്ടായ്മയിലെ നിരവധി പ്രവർത്തകരും ,  ബഹ്‌റൈൻ പ്രതിഭ കുടുംബാംഗങ്ങളും ഓൺ ലൈനിൽ പരിപാടിയിൽ പങ്കെടുത്തു .

കെ ടി സലിം നജീമിന് ബഹ്‌റൈൻ ദേശീയ ചിഹ്നം ആലേഖനം ചെയ്ത ഷാൾ അണിയിക്കുകയും സുബൈർ കണ്ണൂർ മൊമെന്റോ സമർപ്പിക്കുകയും ചെയ്തു . ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗം ഷെരീഫ് കോഴിക്കോട് നന്ദി പറഞ്ഞു .
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!