മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ KCA യുടെ 2020 -2022 കാലയളവിലെ ലേഡീസ് വിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഇൻഡക്ഷൻ സെറിമണി ഇന്ന് നടക്കും.
ശ്രീമതി ജോളി ജോസ് പ്രസിഡന്റും, ശ്രീമതി ജൂലിയറ്റ് തോമസ് ജനറൽ സെക്രട്ടറിയും ആയുമുള്ള 14 അംഗ ലേഡീസ് വിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റി ഭരണ സാരഥ്യമേറ്റെടുക്കും. പ്രമുഖ സിനിമ താരം ശ്രീ ജയ മേനോൻ ഉത്ഘാടന കർമം നിർവഹിക്കും.
പരിപാടികളോടൊപ്പം ബഹ്‌റൈൻ നാഷണൽ ഡേയുടെ ഭാഗമായി KCA അംഗങ്ങൾ അവതരിപ്പിക്കുന്ന അറബിക് ഡാൻസ് ഉൾപ്പെടെയുള്ള കലാപരിപാടികളും ഉണ്ടാകും.
ചടങ്ങുകൾ ഓൺലൈൻ ആയി യൂട്യൂബ് , ഫേസ്ബുക് സംപ്രക്ഷേപണം ചെയ്യുമെന്നു kca പ്രസിഡന്റ് റോയ് സി ആന്റണിയും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പ്പിലൂടെ അറിയിച്ചു.