മനാമ: ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ പോസ്റ്റ് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഛായാചിത്രം ഫീച്ചർ ചെയ്യുന്ന നാല് സ്റ്റാമ്പുകളുടെ ഒരു സെറ്റ് പുറത്തിറക്കി. ബഹ്‌റൈൻ പരമ്പരാഗത കരകൗശല വസ്തുക്കൾ ചിത്രീകരിക്കുന്ന സ്റ്റാമ്പ് ബഹ്‌റൈൻ അതോറിറ്റി ഓഫ് കൾച്ചർ ആന്റ് ആന്റിക്വിറ്റീസുമായി (BACA) സഹകരിച്ചാണ് രൂപകൽപ്പന ചെയ്തത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം, ആഴത്തിൽ വേരൂന്നിയ ചരിത്രം, നാഗരികത എന്നിവ ഉയർത്തിക്കാട്ടുന്നതിനും കരകൗശല വസ്തുക്കൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കാനും സ്റ്റാമ്പിലൂടെ സാധിക്കുമെന്ന് ബഹ്റൈൻ പോസ്റ്റ് പറയുന്നു. എല്ലാ ബഹ്‌റൈൻ പോസ്റ്റ് ശാഖകളിലും 250 ഫിൽസിന് ഈ സ്റ്റാമ്പുകൾ ലഭ്യമാകും..