തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയക്കൊടി വീശി ഇടത് മുന്നണി. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. 941 ഗ്രാമപഞ്ചായത്തുകളില്‍
518 എണ്ണത്തിലും എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിന് 366, എന്‍ഡിഎ 24, മറ്റുള്ളവര്‍ 32 എന്നിങ്ങനെയാണ് വിജയം. തിരുവനന്തപുരത്ത് 52 സീറ്റുകളോടെ എല്‍ഡിഎഫ് അധികാരത്തിലെത്തി. എന്‍ഡിഎക്ക് 35 സീറ്റും യുഡിഎഫിന് 10 സീറ്റുകളുമാണ് ലഭിച്ചത്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികൾ വിജയിച്ചു. യു ഡി എഫിന്റെ ശക്തി കേന്ദ്രമായ കൊച്ചി കോര്പറേഷൻ ഈ തവണ എൽ ഡി എഫ് പിടിച്ചെടുത്തു. എൽ ഡി എഫ് 34 സീറ്റുകളും യു ഡി എഫ് 31 സീറ്റുകളുമാണ് ലഭിച്ചത്. കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫ്- 48, യുഡിഎഫ്-14, എൻഡിഎ -7 എന്നതാണ് ലീഡ് നില. കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ്- 39 യുഡിഎഫ് -9, എന്‍ഡിഎ – 6. തൃശ്ശൂര്‍ എല്‍ഡിഎഫ്-20, യുഡിഎഫ്- 23, എന്‍ഡിഎ- 6, മറ്റുള്ളവര്‍-5 എന്നതാണ് ലീഡ് നില.