മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനൊപ്പം നാലാം വാർഷികവും ആഘോഷിച്ച് ദാർ അൽ ഷിഫാ മെഡിക്കൽ സെൻ്റർ. 2016 ന് ഡിസംബർ 16നാണ് ബഹ്റൈനിലെ ആതുരസേവന രംഗത്ത് തങ്ങളുടേതായ കയ്യൊപ്പ് ചാർത്തിയ ദാർ അൽ ഷിഫ മെഡിക്കൽ സെൻ്റർ ഹിദ്ദിൽ പ്രവർത്തനമാരംഭിക്കുന്നത്.
വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിശോധനകൾക്കായി പ്രത്യേകം നിരക്കിളവുകളും പാക്കേജുകളും മാനേജ്മെൻറ് പ്രഖ്യാപിച്ചിട്ടുണ്ട്. വിറ്റാമിൻ ഡി രക്ത പരിശോധനയും ഡോക്ടർ കൺസൽട്ടേഷനും കൂടി അഞ്ച് ദിനാറും, വിറ്റാമിൻ ഡി, ലിപിഡ് പ്രൊഫൈൽ, കിഡ്നി, ലിവർ, സിബിസി, തൈറോയിഡ്, ഡയബെറ്റിസ് ടെസ്റ്റുകൾ അടക്കം 55 ടെസ്റ്റുകളും, ഡോക്ടർ കൺസൽട്ടേഷനും കൂടി പതിനഞ്ച് ദിനാറിനുമാണ് പ്രത്യേക ആനുകൂല്യമായി നൽകുന്നത്. ഇത് ഡിസംബർ 31 വരെ ലഭ്യമാണ്.
ഇ എൻ ടി, ഓർത്തോ, ഗൈനക്കോളജി, ജനറൽ ഫിസിഷ്യൻ, ഡെർമറ്റോളജി, ഡെൻറൽ, വിഭാഗങ്ങളും അൾട്രാസൗണ്ട്, ലാബ്, എക്സ്റേ, ഫാർമസി സംവിധാനങ്ങളും മെഡിക്കൽ സെൻററിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
മെഡിക്കൽ സേവന രംഗത്ത് കഴിഞ്ഞ നാല് വർഷങ്ങളിൽ ബഹ്റൈൻ സമൂഹം നൽകിയ പിന്തുണയും സഹകരണവും നന്ദിയോടെ സ്മരിക്കുന്നതായി മാനേജിംഗ് ഡയറക്ടർ കെടി മുഹമ്മദലി പറഞ്ഞു. 49ാം ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്റൈൻ ഭാണാധികാരികൾക്കും, ജനതക്കും ദാർ അൽ ഷിഫ മെഡിക്കൽ സെൻറർ മാനേജ്മെൻറ് ആൻറ് സ്റ്റാഫ് ആശംസകൾ നേർന്നു.