മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന ബെന്യാമിൻ്റെ ആടുജീവിതത്തിലെ ജീവിക്കുന്ന കഥാപാത്രം നജീബിന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ യാത്രയയപ്പ് നൽകി. സോഷ്യൽ ഫോറം ഒരുക്കിയ ലളിതമായ യാത്രയയപ്പ് ചടങ്ങിൽ ചെറിയ സാമ്പത്തിക സഹായവും കൈമാറി.
ചടങ്ങിൽ ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ഭാരവാഹികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഹാരിസ് പഴയങ്ങാടി, നൗഫൽ വയനാട്, അൻവർ കണ്ണൂർ, അൻവർ ശൂരനാട്, നൗഷാദ് പൂനൂർ, സത്യൻ പേരാമ്പ്ര, നജീബ് കണ്ണൂർ, മൻസൂർ തുടങ്ങിയവർ പങ്കെടുത്തു.