മനാമ: 49-മത് ബഹ്റൈൻ ദേശീയദിനത്തിൽ ഐ.സി.എഫ് ബുദയ യൂനിറ്റ് പ്രവർത്തകർ ഒരുക്കിയ വ്യത്യസ്തമായ ആഘോഷ പരിപാടി ഏറെ ശ്രദ്ധേയമായി. ‘മസ്റ ബുദയ്യ’ എന്ന പേരിൽ താമസസ്ഥലങ്ങളിലും പരിസരങ്ങളിലും ഫലവൃക്ഷതൈകളും അലങ്കാര സസ്യങ്ങളും നട്ട് കൊണ്ടായിരുന്നു പ്രവർത്തകർ ആഘോഷിച്ചത്.
ബുദയ സുന്നി സെൻ്ററിൽ നടന്ന ഉദ്ഘാടന സംഗമം കെ.എസ്. മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് മനാമ സെൻട്രൽ പബ്ലിക്കേഷൻ സിക്രട്ടറി ഹനീഫ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലത്തും മറ്റും സന്നദ്ധ സേവന പ്രവർത്തന രംഗത്തും പദ്ധതി പ്രവർത്തനങ്ങളിലും മികവ് പുലർത്തി മാത്യകയായ യൂനിറ്റ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. കൃഷിപാഠം പാന ക്ലാസിന് ബഷീർ മാസ്റ്റർ ക്ലാരി നേതൃത്വം നൽകി. യൂസുഫ് അഹ്സനി , മൻസൂർ മാസ്റ്റർ, ഹസ്സൻ വടകര, മുഹമ്മദ് പുന്നത്തല, സാലിം വേളം, മുഹമ്മദ് വേളം എന്നിവർ സംബന്ധിച്ചു. അബ്ദുൾ ജലീൽ സ്വാഗതവും നിസാമുദ്ദീൻ വടകര നന്ദിയും പറഞ്ഞു.