മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നാല്പത്തി ഒമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു.
സ്വദേശികളെയും വിദേശികളെയും ഒരു പോലെ പരിഗണിക്കുന്ന ബഹ്‌റൈൻ ഭരണാധികാരികളുടെ മാനവിക കാഴ്ചപ്പാട് മാതൃകാപരമാണു . കോവിഡ് മഹാമാരിയിൽ ലോകം സ്തംഭിച്ചു നിന്നപ്പോൾ, ബഹ്‌റൈൻ സ്വദേശി വിദേശി ഭേദമന്യേ എല്ലാവർക്കും താങ്ങായി നിന്നുകൊണ്ട് ആ പ്രതിസന്ധിയെ തരണം ചെയ്തത് ലോകത്തിനു തന്നെ മാതൃകയാണ്. ആഘോഷത്തോടനുബന്ധിച്ച യോഗത്തിൽ പ്രസിഡന്റ് ചെമ്പൻ ജലാൽ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി നാസർ മഞ്ചേരി നേതൃത്വം നൽകിയ പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു. എൻ കെ മുഹമ്മദ് അലി, കൃഷ്ണൻ വാണിയമ്പലം, രവി ആദിൽ, അമൃത,ശരീഫ് മലപ്പുറം, ഖൽഫാൻ,അരുൺ കുമാർ, മണി, മൻഷീർ, സുരേഷ് ബാബു, മൻസൂർ,പർവീൺ, സുബൈദ, സബിത സുരേഷ്, മുബീന എന്നിവർ ആശംസകൾ നേർന്നു.