മനാമ: എസ് കെ എസ് എസ് എഫ് സ്ഥാപകദിനമായ ഫെബ്രുവരി 19ന് മനാമയിലെ സമസ്ത ആസ്ഥാനത്ത് ബഹ്റൈന്‍ എസ് കെ എസ് എസ് എഫ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
1989 ഫെബ്രുവരി 19ന് പിറവിയെടുത്ത സമസ്തയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് കെ എസ് എസ് എഫ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ട്രൈസനേറിയം എന്ന 30ാം വാര്‍ഷികാഘോഷത്തിന്‍റെ നിറവിലാണ്.
ഇതിന്‍റെ പ്രഖ്യാപനം മലപ്പുറം- കുറ്റിപ്പുറത്ത് ബുധനാഴ്ച നടക്കാനിരിക്കെ ആവേശകരമായ പരിപാടികളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.
മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് 8.45 ന്ന ടക്കുന്ന സ്ഥാപക ദിനാഘോഷ പരിപാടികളുടെ മുന്നോടിയായി സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സൗഹൃദ സംഗമം, അനുസ്മരണ സദസ്സ്, പ്രവര്‍ത്തകരുടെ സംഗമം, ദുആ മജ് ലിസ് എന്നിവയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – +973 3953 3273.