മനാമ, ഡിസംബർ 22 : ലോകമാകെ കോവിഡ് -19 പിടിമുറുക്കിയ സാഹചര്യത്തിൽ ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ 2021 (ബിഗ്സ് 2021) നീട്ടിവെച്ചതായി നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് (എൻ.ഐ.എ.ഡി) പ്രഖ്യാപിച്ചു.
2022 മാർച്ചിലേക്ക് എക്സിബിഷൻ മാറ്റിവെക്കാൻ ഉദ്ധേശിക്കുന്നുവെന്ന് എൻ.ഐ.എ.ഡി വ്യക്തമാക്കി. ഗാർഡൻ ഷോ നീട്ടിവെക്കുന്നത് വ്യവസായികൾക്ക് പകർച്ചവ്യാധിയുടെ ആഘാതങ്ങളിൽ നിന്ന് കരകയറാൻ സാവകാശം നൾകും.ഈ സുപ്രധാനമായ വേദിയിലൂടെ ഹോർട്ടികൾച്ചർ മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ രാജ്യം കൈവരിച്ച വളർച്ചയുടെ തുടർച്ച ഉറപ്പു വരുത്തുന്നതിനും ഈ തീരുമാനം സഹായകരമാകും.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ ഓരോ വർഷവും ലോകമെമ്പാടുമുള്ള 45,000 സന്ദർശകരെ ആകർഷിക്കുന്നു. ഫ്ലവർ ഷോയിൽ പങ്കെടുക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും പുതിയ വിപണികൾ കണ്ടെത്താൻ ഷോയിലൂടെ അവസരം ലഭിക്കുന്നൂ.