ഖലീഫ ടൗണിൽ ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ പള്ളി ഉദ്ഘാടനം ചെയ്തു

m1

മനാമ: നാഷണൽ ഗാർഡ് പ്രസിഡന്റ് ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ, ഖലീഫ ടൗണിലെ മുഹമ്മദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ പള്ളി ഉദ്ഘാടനം ചെയ്തു. നാഷണൽ ഗാർഡ് സ്റ്റാഫ് ഡയറക്ടർ മേജർ ജനറൽ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ സൗദ് അൽ ഖലീഫ, സുന്നി എൻ‌ഡോവ്‌മെൻറ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹജ്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഷെയ്ഖ് മുഹമ്മദ് പള്ളിയുടെ സൗകര്യങ്ങൾ പരിശോധിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രാജകീയ നിർദ്ദേശങ്ങൾക്കനുസൃതമായി പള്ളികൾ പരിപാലിക്കുന്നതിനും പണിയുന്നതിനും ബഹ്‌റൈൻ നിരന്തരം ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 700 ലധികം ആരാധകരെ ഉൾക്കൊള്ളുന്ന പള്ളിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം പ്രാർത്ഥനാ ഹാളുകൾ നിർമിച്ചിട്ടുണ്ട്‌. പള്ളിയുടെ നിർമാണത്തിനായി ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ ധനസഹായം നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!