മനാമ: ദേശീയ ദിനത്തിൽ ബഹ്റൈൻ കേരളീ സമാജം അങ്കണം പച്ചപുതപ്പിച്ച് പ്രവാസി മലയാളി കർഷകൻ. മൂവാറ്റുപുഴ സ്വദേശി പിവി വർഗീസ് ആണ് ദേശീയ ദിനത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ മുറ്റത്ത് ഫലവൃക്ഷങ്ങൾ നട്ട് ശ്രദ്ധേയനായത്. ഞാവൽ, മേവ്, മുരിങ്ങ, ആര്യവേപ്പ്, മുന്തിരി തുടങ്ങി വിവിധ ഇനത്തിൽ പെട്ട സസ്യലതാതികൾ ആണ് വർഗീസ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇരുപത്തിമൂന്ന് വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുന്ന വർഗീസ് പതിനഞ്ച് വർഷത്തോളമായി ജോലി സ്ഥലത്തോട് ചേർന്ന് കിടക്കുന്ന 60 സെൻ്റ് ഭൂമിയിൽ കൃഷിയും ചെയ്തു വരുന്നു. നൂറോളം ഇനങ്ങൾ തൻ്റെ കൊച്ചു ഭൂമിയിൽ വിളയിച്ചിട്ടുണ്ട് ഈ പ്രവാസി കർഷകൻ. വരും തലമുറയ്ക്ക് പച്ചപ്പ് അനുഭവിക്കുന്നതിന് വേണ്ടിയാണ് ബഹ്റൈന്റെ ദേശീയ ദിനത്തിൽ താൻ ഫലവൃക്ഷങ്ങൾ നട്ടതെന്ന് വർഗ്ഗീസ് പറയുന്നു.
ബഹ്റൈനിലെ അൽദസ്മാ ബേക്കറി ഫക്ടറിയിലാണ് വർഗീസ് ജോലി ചെയ്യുന്നത്. നീണ്ട കാലത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു പോയി സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിലാണ് വർഗീസ്. നാട്ടിൽ പോയാലും കൃഷി തുടരാൻ തന്നെയാണ് വർഗീസിന് താൽപര്യം.
മരുഭൂമിയിൽ പച്ചപ്പ് വിരിയിച്ച പ്രവാസി മലയാളി : വീഡിയോ കാണാം