മനാമ: ബഹ്റൈനിൽ കെ. കരുണാകരൻ ഓർമ്മ ദിനം ആചരിച്ചു. ബഹ്റൈൻ കെ.കരുണാകരൻ സ്റ്റഡി സെന്റർ ലീഡറുടെ നേതൃത്വത്തിലാണ് ഓർമ്മ ദിനം ആചരിച്ചത്. ഇന്നലെ ലീഡർ കെ.കരുണാകരന്റെ ഓർമ്മ ദിനത്തിൽ അർഹതപ്പെട്ട തൊഴിലാളി കേന്ദങ്ങളിൽ ഭക്ഷണവും വസ്ത്രവും ദാനം ചെയ്തു.
വൈകുന്നേരം 8 മണിക്ക് മനാമയിലെ സിറ്റി ഹാളിൽ വെച്ച് നടന്ന അനുസ്മരണ യോഗം മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാനും സാമൂഹിക പ്രവർത്തകനുമായ അബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ലീഡർ സ്റ്റഡി സെന്റർ മിഡിലീസ്റ്റ് കോഡിനേറ്റർ ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ പുഷ്പാർച്ചനയോടെ ലീഡർ സ്മരണാഞ്ജലിയും, കൂട്ടമത പ്രാർത്ഥനയും നടന്നു.
സത്യൻ പേരാമ്പ്ര, കെ അബ്ദുൽ ലെത്തീഫ്, മണിക്കുട്ടൻ, ശ്രീജ ശ്രീധരൻ എന്നിവർ അനുസ്മരണ സമ്മേളനത്തിൽ ലീഡർ അനുസ്മരണ പ്രഭാഷണം നടത്തി.
മുജീബ്, അൻവർ കണ്ണൂർ, സാദാത്ത് കരിപ്പാകുളം, സക്കീബ്, അരുൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.