മനാമ: ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കേരള കാത്തോലിക് അസോസിയേഷൻ കോവിഡ് പ്രോട്ടോകോൾ അനുസൃതമായി ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു.
ക്രിസ്മസ് കേക്ക് കട്ട് ചെയ്ത് KCA പ്രസിഡന്റ് റോയ് സി ആന്റണിയും കോർ ഗ്രൂപ്പ് ചെയർമാൻ സേവി മാത്തുണ്ണിയും ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കെ സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്ടി സ്വാഗത സന്ദേശം നൽകി. മനോജ് മാത്യുവിന്റെയും, ലിജോയുടെയും നേതൃത്വത്തിൽ കെ സി എ അംഗങ്ങൾ ഒരുക്കിയ ക്രിസ്മസ് പുൽക്കൂട് ചടങ്ങുകൾക്ക് ആകർഷണമായി.
തുടർന്ന് കേക്ക് വിതരണവും അംഗങ്ങൾ പങ്കെടുത്ത ക്രിസ്മസ് കരോളും സംഘടിപ്പിച്ചു. കെ സി എ അംഗങ്ങൾ പങ്കെടുത്ത വിവിധ കലാപരിപാടികളും നടന്നു. KCA ഭാരവാഹികളും അംഗങ്ങളും ആഘോഷപരിപാടികളിൽ സജീവമായി പങ്കെടുത്തു.