ഇടുക്കി: ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് (48)മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ വെച്ചാണ് മുങ്ങി മരിച്ചത്. ഷൂട്ടിങ്ങിനിടെ ഡാമിൽ കുളിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു. എട്ട് മിനിറ്റിനകം രക്ഷാപ്രവർത്തകർ അദ്ദേഹത്തെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
അടുത്തിടെ മരിച്ച തിരക്കഥകൃത്തും, സംവിധായകനുമായ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. മരണത്തിന് മണിക്കുറുകൾക്ക് മുൻപ് ഇന്ന് സച്ചിയുടെ ജന്മദിനത്തിൽ സച്ചിയെ അനുസ്മരിച്ചു കൊണ്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ തന്റെ മരണം വരെ സച്ചിയുടെ ചിത്രം ഫേസ്ബുക്ക് കവർചിത്രമായി സൂക്ഷിക്കുമെന്ന് നടൻ കുറിച്ചിരുന്നു.